Farmers protest: SC asks how can highways be blocked perpetually

Farmers protest: SC asks how can highways be blocked perpetually

രാജ്യതലസ്ഥാനത്തെയും സമീപസംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ഹൈവേകളില്‍ കര്‍ഷക സമരത്തെ തുടര്‍ന്ന് തുടര്‍ച്ചയായി ഗതാഗതം സ്തംഭിക്കുന്നതില്‍ പ്രതികരണവുമായി സുപ്രീം കോടതി. റോഡുകള്‍ എക്കാലവും അടച്ചിടാനാകില്ലെന്ന് കോടതി പറഞ്ഞു. കര്‍ഷകസമരം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിനോയിഡയിലെ താമസക്കാരില്‍ ഒരാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.കോടതിവഴിയോ പ്രതിഷേധത്തിലൂടെയോ പാര്‍ലമെന്റിലെ ചര്‍ച്ചകളിലൂടെയോ പരിഹാരം കണ്ടെത്താം. എന്നാല്‍ എങ്ങനെയാണ് ഹൈവേകളില്‍ ഗതാഗതം തടസ്സപ്പെടുത്താനാവുകയെന്നും ഇത് അനന്തമായി തുടരുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
#farmersprotest #keralakaumudinews #supremecourt

Kerala Political newsMalayalam breaking newsKerala news

Post a Comment

0 Comments