KPCC revamp: All groups has been given adequate representation; K Sudhakaran

KPCC revamp: All groups has been given adequate representation; K Sudhakaran

കെപിസിസി പുനഃസംഘടനയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടി നന്നാകണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രതിഷേധിക്കുകയില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. പട്ടിക പുറത്തുവന്ന ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ.സി. വേണുഗോപാല്‍ പട്ടികയില്‍ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഭാരവാഹികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇതില്‍ അസംതൃപ്തിയുള്ളവരുണ്ടാകാം. ഒഴിവാക്കപ്പെട്ടവരെ മറ്റു ചുമതലകള്‍ ഏല്‍പ്പിച്ച് പാര്‍ട്ടിയില്‍ സക്രിയമാക്കും. ഹൈക്കമാന്‍ഡിനു നല്‍കിയ പട്ടിക അതേപടി അംഗീകരിക്കുകയായിരുന്നു. സാമുദായിക പ്രാതിനിധ്യം അടക്കം കൃത്യമായി പാലിച്ചിട്ടുണ്ട്. എല്ലാവരും ഐ ഗ്രൂപ്പിലോ എ ഗ്രൂപ്പിലോ പെട്ടവരാണ്. ഉമ്മന്‍ചാണ്ടിയടക്കമുള്ളവരോടു ചര്‍ച്ച നടത്തിയാണു പട്ടിക തയാറാക്കിയത്. കഴിവു നോക്കിയാണു സ്ഥാനം നല്‍കിയത്. എല്ലാവരും സമര്‍ഥരായ നേതാക്കളാണ്. ഭാരവാഹിത്വം ലഭിക്കാത്തതിന്റെ പേരില്‍ ആരും തെരുവില്‍ ഇറങ്ങുമെന്നോ പരസ്യപ്രതികരണത്തിന് ഇറങ്ങുമെന്നു തോന്നുന്നില്ല. വനിതകള്‍ക്കു 10% പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്.

#KPCCevamp #KPCC #Politicalnews

Kerala Political newsMalayalam breaking newsKerala news

Post a Comment

0 Comments