
450 കോടി കൊല്ലങ്ങള്‍ക്കുമുമ്പ് സൗരയൂഥം എങ്ങനെ പിറവികൊണ്ടുവെന്ന രഹസ്യം ചുരുളഴിക്കാന്‍ നാസയുടെ ലൂസി പേടകം അടുത്തമാസം പുറപ്പെടും. വ്യാഴത്തിന്റെ മുന്നിലും പിന്നിലുമായി സൂര്യനെ പരിക്രമണംചെയ്യുന്ന ട്രോജന്‍ ചിന്നഗ്രഹങ്ങളിലാണ് ലൂസി സൗരയൂഥത്തിന്റെ രഹസ്യം തിരയുക. ബീറ്റില്‍സ് അടക്കമുള്ളവരുടെ വാചകങ്ങള്‍ ആലേഖനം ചെയ്ത പുറംചട്ടയോടെയായിരിക്കും ലൂസി അന്യഗ്രഹ ജീവന്‍ തേടി പറന്നുയരുക.
വ്യാഴത്തിന്റെ കുഞ്ഞുങ്ങള്‍ എന്നറിയപ്പെടുന്ന ട്രോജന്‍ ഛിന്നഗ്രഹങ്ങള്‍ ലക്ഷ്യമാക്കിയാണ് ലൂസി പോവുന്നത്. സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ ജനനത്തിനിടെയാണ് ഈ ട്രോജന്‍ ഛിന്നഗ്രഹങ്ങളും ജനിച്ചതെന്നാണ് കരുതപ്പെടുന്നത്. അതിനാല്‍ ലൂസി കണ്ടെത്തുന്ന വിവരങ്ങള്‍ നിര്‍ണായകമായിരിക്കുമെന്ന് നാസയുടെ ഗ്രഹശാസ്ത്രവിഭാഗം ഡയറക്ടര്‍ ലോറി ഗ്ലേസ് പറഞ്ഞു.
ഇക്കൂട്ടത്തിലെ എട്ട് ട്രോജന്‍ ഛിന്നഗ്രഹങ്ങളെക്കുറിച്ച് അടുത്തറിയുകയാണ് 100 കോടി ഡോളര്‍ ചെലവ് വരുന്ന നാസയുടെ ലൂസിയുടെ ദൗത്യം.ട്രോജന്‍ ചിന്നഗ്രഹങ്ങളെ നിരീക്ഷിക്കാനുള്ള ആദ്യ ബഹിരാകാശ ദൗത്യമാണ് ലൂസി
എട്ട് ചിന്നഗ്രഹങ്ങള്‍ക്കുസമീപം 400 കിലോമീറ്റര്‍ പരിധിയില്‍ ലൂസി സഞ്ചരിക്കും,ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള മെയിന്‍ ബെല്‍റ്റാണ് ഒന്ന്. ഏഴെണ്ണം ട്രോജന്‍ ചിന്നഗ്രഹങ്ങളും. ചിന്നഗ്രഹങ്ങളുടെ ഘടന, പിണ്ഡം, സാന്ദ്രത തുടങ്ങിയവ അളക്കും. ദൗത്യകാലം 12 കൊല്ലമാണ്. ഒരു പേടകം ഇത്രയുമധികം ചിന്നഗ്രഹങ്ങളെ നിരീക്ഷിക്കുന്നതു ആദ്യമായാണ് എന്ന് നാസയുടെ ഗ്രഹ ശാസ്ത്രവിഭാഗം ഡയറക്ടര്‍ ലോറി ഗ്ലേസ് പറഞ്ഞു. നാസയുടെ ലൂസി ട്രോജന്‍ ഛിന്നഗ്രഹങ്ങളിലേക്കുള്ള ദൗത്യത്തിന്റെ ഭാഗമായി ആറ് തവണ സൂര്യനെ വലം വെക്കും. ശേഷം ഭൂമിയുടെ ഭ്രമണപഥത്തിനും ട്രോജന്‍ ഛിന്നഗ്രഹങ്ങള്‍ക്കുമിടയില്‍ വര്‍ഷങ്ങളോളം ചലിച്ചുകൊണ്ടിരിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൂര്യനു ചുറ്റുമുള്ള വ്യാഴത്തിന്റെ പരിക്രമണപഥം പങ്കിടുന്ന ചിന്നഗ്രഹങ്ങള്‍ എണ്ണം 7000ത്തിലേറെയാണ്.
ഒക്ടോബര്‍ 16ന് ഫ്‌ലോറിഡയിലെ കേപ് കനവെറല്‍ സ്‌പേസ് ഫോഴ്സ് സ്‌റ്റേഷനില്‍ നിന്നാണ് ലൂസി പുറപ്പെടുക. അറ്റ്ലസ് വി റോക്കറ്റാണ് ലൂസി വിക്ഷേപിക്കുക. അമേരിക്കന്‍ കമ്ബനിയായ ലോക്ഹീഡ് മാര്‍ട്ടിനാണ് വാഹനം നിര്‍മ്മിച്ചത്.
പ്രധാനഭാഗങ്ങള്‍ രണ്ട് മൈല്‍ നീളമുള്ള വയറും സൗരോര്‍ജ പാനലുകളും ഇതിനുണ്ട്. സൂര്യനില്‍നിന്ന് ഏറ്റവുമകലെ സൗരോര്‍ജമുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന പേടകമാണിത്. പദ്ധതിച്ചെലവ് 98.1 കോടി ഡോളറും.
നാസയുടെ പയനീര്‍ 10, 11 ദൗത്യങ്ങളെ പോലെ ലൂസിക്കും ലോഹച്ചട്ടയുണ്ടാകും. സൗരയൂഥവും കടന്നപോയ വോയേജര്‍ 1ലും വോയേജര്‍ 2ലും ഉള്ള സുവര്‍ണ്ണ ഫലകങ്ങള്‍ പോലെ ഭൂമിയേയും മനുഷ്യരേയും സൂചകങ്ങളാകും ലൂസിയുടെ ലോഹച്ചട്ടയില്‍ ഉണ്ടാവുക. ഇത് അന്യഗ്രഹജീവികള്‍ക്ക് വേണ്ടിയുള്ളതല്ല, മറിച്ച് ഭാവിയില്‍ നക്ഷത്രാന്തര യാത്രകള്‍ മനുഷ്യന് സാധ്യമാവുന്ന കാലത്തേക്കുള്ളതായാണ് ഗവേഷകര്‍ കരുതുന്നത്.
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, കാള്‍ സാഗന്‍, മാര്‍ട്ടിന്‍ ലൂതര്‍കിങ് ജൂനിയര്‍ എന്നിവര്‍ക്ക് പുറമേ ബീറ്റില്‍സ് സംഘാംഗങ്ങളടേയും വാക്കുകള്‍ ലൂസിയുടെ ലോഹച്ചട്ടയില്‍ ആലേഖനം ചെയ്തിട്ടുണ്ടാവും. ഇതിനു പുറമേ ലൂസിയുടെ വിക്ഷേപണം നിശ്ചയിച്ച ദിവസത്തെ നമ്മുടെ സൗരയൂഥത്തിന്റെ ചിത്രവും ലൂസിയുടെ യാത്രാപഥവുമെല്ലാം വരച്ചു ചേര്‍ക്കും.1974ല്‍ ഇത്യോപ്യയിലെ അഫാറില്‍ നിന്ന് ലഭിച്ച മനുഷ്യ ഫോസിലിന്റെ പേരാണ് ലൂസി ബഹിരാകാശ പേടകത്തിന് നല്‍കിയിരിക്കുന്നത്. ഏതാണ്ട് 32 ലക്ഷം വര്‍ഷത്തെ പഴക്കമാണ് ഈ മനുഷ്യ ഫോസിലിന് കണക്കാക്കപ്പെടുന്നത്.
ഈ ഫോസിലിന് ലൂസി എന്ന് പേരിട്ടതിനു പിന്നിലും ഒരു കാരണമുണ്ട്. നരവംശശാസ്ത്രജ്ഞനായ ഡൊണാള്‍ഡ് ജൊവാന്‍സനാണ് ഈ ഫോസില്‍ കണ്ടെത്തിയത്. ആ സുപ്രധാന കണ്ടെത്തലിന്റെ തലേന്ന് ബീറ്റില്‍സിന്റെ ലൂസി ഇന്‍ ദ സ്‌കൈ വിത്ത് ഡയമണ്ട്സ് എന്ന പാട്ട് കേട്ടായിരുന്നു അദ്ദേഹം കിടന്നത്. അക്കാരണം കൊണ്ടാണ് ജൊവാന്‍സന്‍ ഫോസിലിന് ലൂസി എന്ന് പേരിട്ടത്.
#NASA #ScienceandTechnology #keralakaumudi
0 Comments