
പ്രണയം തുടരാന്‍ അഭ്യര്‍ഥിക്കാനും അതിനു വഴങ്ങിയില്ലെങ്കില്‍ സ്വന്തം കൈത്തണ്ട മുറിച്ചു ഭീഷണിപ്പെടുത്താനുമാണു തീരുമാനിച്ചിരുന്നതെന്നാണ് പ്രതി അഭിഷേക് പൊലീസിന്റെ ചോദ്യം ചെയ്യല്‍ വേളയില്‍ പറഞ്ഞത്. കൈത്തണ്ട മുറിക്കുമ്പോള്‍ സഹതാപം പിടിച്ചു പറ്റാമെന്നു കരുതി. ക്യാംപസില്‍വച്ചു സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നിതിന ഒന്നും മിണ്ടിയില്ല. ഇതോടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്നും അഭിഷേക് പറഞ്ഞതായി ഡിവൈഎസ്പി ഷാജു ജോസ് പറഞ്ഞു. വീട്ടുകാര്‍ക്ക് ഈ ബന്ധത്തോടു താല്‍പര്യമില്ലായിരുന്നു. പക്ഷേ പിന്മാറിയില്ല. ഒരു വര്‍ഷം മുന്‍പ് നിതിനമോള്‍ തന്റെ വീട്ടില്‍ എത്തിയിരുന്നതായും മൊഴിയിലുണ്ട്.
അഭിഷേകിനേക്കാള്‍ പ്രായമുണ്ട് പെണ്‍കുട്ടിക്ക്. പ്രണയത്തെ അനുകൂലിച്ചിരുന്നില്ല എന്ന് അഭിഷേകിന്റെ പിതാവ് യു.സി.ബൈജുവും പൊലീസിനു മൊഴി നല്‍കി. ജോലി കിട്ടിക്കഴിഞ്ഞ് എല്ലാം നോക്കിക്കൊള്ളാമെന്നു നിതിന എപ്പോഴും പറയുമായിരുന്നു. കടബാധ്യതകള്‍ക്ക് ഇടയിലും അമ്മ ബിന്ദുവിന്റെ പ്രതീക്ഷ മകളുടെ ഈ ആത്മവിശ്വാസമായിരുന്നു. ഇന്നലെ രാവിലെ ഒന്നിച്ചാണ് സ്‌കൂട്ടറില്‍ ഇരുവരും കുറുന്തറയിലെ വീട്ടില്‍നിന്ന് ഇറങ്ങിയത്. കോട്ടയം മെഡിക്കല്‍ കോളജില്‍ താല്‍ക്കാലിക ജോലിയില്‍ പ്രവേശിക്കാന്‍ ഇന്നലെ ബിന്ദുവിനു പോകേണ്ടിയിരുന്നു. ഒപ്പം വീടിരിക്കുന്ന സ്ഥലത്തിന്റെ കടബാധ്യതയുമായി ബന്ധപ്പെട്ടു ബാങ്കിലും പോകണം. അമ്മയെ ബസ് സ്റ്റോപ്പിലിറക്കി നിതിന പാലായിലേക്കു പോയി.
#stthomascollegepala #classmatemurder #keralakaumudinews
0 Comments