6 കോവയ്ക്ക കഴിച്ചാല്‍ മൂത്ത പ്രമേഹവും ഓടും | Benefit of ivy gourd | Health Tips Malayalam | Ayurveda
പ്രമേഹം ഒരു പ്രായം കഴിഞ്ഞാല്‍ പലരേയും ബാധിയ്ക്കുന്ന ഒരു രോഗമാണ്. ഇത് പാരമ്പര്യമായി വരുന്ന ഒരു രോഗം കൂടിയാണ്. ജീവിത ശൈലീ രോഗമെന്നും ഇതിനു പേരുണ്ട്. മധുരമാണ് ഈ രോഗാവസ്ഥയുടെ പ്രധാന ശത്രു. പാരമ്പര്യത്തിനു പുറമേ ജീവിത ശൈലി, വ്യായാക്കുറവ്, ചില മരുന്നുകള്‍, സ്‌ട്രെസ് എന്നിവയെല്ലാം തന്നെ പ്രമേഹം അഥവാ ഡയബറ്റിസിന് കാരണമാകാറുണ്ട്.
പ്രമേഹം വേണ്ട രീതിയില്‍ നിയന്ത്രിച്ചു നിര്‍ത്തിയില്ലെങ്കില്‍ ഹൃദയത്തെ, തലച്ചോറിനെ, കിഡ്‌നി, ലിവര്‍ എന്നിവയെയെല്ലാം ഇതു ബാധിയ്ക്കും.പലപ്പോഴും ഹൃദയ പ്രശ്‌നങ്ങള്‍ക്കും സ്‌ട്രോക്ക് പോലുള്ള അവസ്ഥകള്‍ക്കു വഴിയൊരുക്കുകയും ചെയ്യും.
പ്രമേഹത്തിന് പ്രകൃതി തന്നെ നല്‍കിയിരിയ്ക്കുന്ന ഒരു മരുന്നാണ് നാം പൊതുവേ പച്ചക്കറിയായി ഉപയോഗിയ്ക്കുന്ന കോവല്‍ അഥഴാ കോവയ്ക്ക. പ്രമേഹം തടയാന്‍ ഏറെ സഹായകമായ പച്ചക്കറികളില്‍ ഒന്നാണിത്.
ആയുര്‍വേദത്തില്‍ കോവയ്ക്ക മധു ശമനി എന്നാണ് അറിയപ്പെടുന്നത്. അതായത് പ്രമേഹം അഥവാ ഡയബെറ്റിസ് തടയാനുള്ള നല്ലൊന്നാന്തരം മരുന്ന്. കോവയ്ക്ക് പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ ഇന്‍സുലിന്‍ എന്നാണ് അറിയപ്പെടുന്നത്.
ഒരു പ്രമേഹ രോഗി ദിവസവും 100 ഗ്രം കോവയ്ക്ക അഥവാ കോവല്‍ കഴിച്ചാല്‍ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കാനും പ്രമേഹം നിയന്ത്രിയ്ക്കുവാനും സാധിയ്ക്കും. നശിച്ചു കൊണ്ടിരിയ്ക്കുന്ന പാന്‍ക്രിയാസിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ വരെ ഇതിനു സാധിയ്ക്കും. കോവയ്ക് ഉണക്കിപ്പൊടിച്ച പൊടി 10 ഗ്രാം വീതം രണ്ടു നേരവും ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ കലക്കി ഭക്ഷണ ശേഷം കുടിയ്ക്കാം.
ശരീരത്തിനു പ്രതിരോധ ശേഷി നല്‍കുന്ന നല്ലൊരു മരുന്നു കൂടിയാണ് കോവയ്കക്. ഇതിലെ വൈറ്റമിന്‍ സി ആണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഇത് മസിലുകള്‍ക്കും ഏറെ നല്ലതാണ്. വയറിന്റെ ആരോഗ്യത്തിനും അത്യുത്തമമായ ഒരു പച്ചക്കറിയാണ് കോവയ്ക്ക. മലബന്ധം നീക്കാന്‍ നല്ലതായ ഇത് വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണ്.
ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ ഒരു മരുന്നു കൂടിയാണ് കോവല്‍. ഇതു കൊണ്ടു തന്നെ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ലിവര്‍, കിഡ്‌നി ആരോഗ്യത്തെയും ഇതു വഴി സംക്ഷയിക്കുന്നു. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. ഇതിലെ ഫൈബറുകള്‍ ദഹന ശേഷി വര്‍ദ്ധിപ്പിയ്ക്കാനും നല്ലതാണ്.
കോവയ്ക്ക മരുന്നായി ഉപയോഗിയ്ക്കുമ്പോള്‍ കഴിവതും എണ്ണ പോലുള്ള ചേര്‍ക്കാതിരിയ്ക്കുന്നതാണു നല്ലത്. പ്രമേഹത്തിന് 100 ഗ്രാം കോവയ്ക്ക ലേശം ഉപ്പിട്ടു വേവിച്ചു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.
ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന് കുളിർമ നൽകുന്നതിനും അമിത ക്ഷീണം കുറയ്ക്കാനും സഹായിക്കുന്നു.
ത്വക്ക് രോഗം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങൾക്ക് പ്രതിവിധിയായും ഹൃദയം, തലച്ചോറ് എന്നിവയുടെ ശരിയായ പ്രവർത്തനത്തിനും കോവയ്ക്ക കഴിക്കുന്നത് ഉത്തമമാണ്. കൂടാതെ ഉദര രോഗത്തിന് പ്രതിവിധിയും, ദഹനശക്തി വർധിപ്പിക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും കിഡ്‌നി സ്റ്റോൺ മൂത്രത്തിലൂടെ അലിഞ്ഞു പോകുന്നതിനും അലർജി, അണുബാധ എന്നീ രോഗങ്ങൾ ഇല്ലാതാക്കാനും കോവയ്ക്ക നല്ല ഒരു ആഹാരമായി ഉപയോഗിക്കാം.
ഏറെ പോഷകഗുണങ്ങള്‍ നിറഞ്ഞതും ശരീരത്തിന് ഉപകാരപ്രദമായതുമായ കോവയ്‌ക്ക പച്ചയായും കഴിക്കാവുന്നതാണ്. ഇതിനുപുറമേ തോരന്‍ വെച്ചും കറി വെച്ചും ആളുകള്‍ കോവയ്‌ക്ക ഉപയോഗിക്കുന്നു. ഏറ്റവുമധികം ഗുണം ചെയ്യുന്ന ഒരു പച്ചക്കറിയാണ് കോവയ്‌ക്ക. ഇത് ആര്‍ക്കും വീട്ടില്‍ എളുപ്പം വളര്‍ത്താന്‍ കഴിയും.
A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health.
0 Comments