
https://wa.me/919387161514
Contact 9387161514
ഒരുപാട് പേർ മെസ്സേജ് വഴിയും, കമൻറ് ആയും നമ്മുടെ ക്ലാസുകൾ എങ്ങനെയാണ് നടക്കുന്നത് എന്നറിയാൻ താല്പര്യം പ്രകടിപ്പിക്കുകയുണ്ടായി. അവരുടെയും, പുതുതായി ഈ ചാനൽ കാണുന്നവരുടെയും അറിവിലേക്കായി നമ്മുടെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളുടെ സമ്പൂർണ വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്.
നാലര മാസം നീളുന്ന ലളിതവും, എന്നാൽ അതിനൂതനവുമായ പഠനരീതി നമ്മുടെ മാത്രം പ്രത്യേകതകളിലൊന്നാണ്.
നിലവിലുള്ള നിങ്ങളുടെ ഇംഗ്ലീഷ് പരിജ്ഞാനമനുസരിച്ച് ബേസിക്, ഇൻ്റർമീഡിയറ്റ്, അഡ്വാൻസ്ഡ് എന്നീ മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചാണ് നമ്മൾ പരിശീലനം നൽകുന്നത്.
നാലരമാസത്തെ കോഴ്സിൽ രണ്ടര മാസത്തോളം ഞാൻ തന്നെ നേരിട്ട് എടുക്കുന്ന ഗൂഗിൾ മീറ്റ് ലൈവ് ക്ലാസുകൾ ദിവസേന 45 മിനിറ്റ് വീതം നിങ്ങൾക്ക് ലഭ്യമാകുന്നു.
ആദ്യത്തെ 15 ദിവസങ്ങളാണ് കോഴ്സിൻ്റെ ഒന്നാംഘട്ടം. ഈ ക്ലാസുകളിലൂടെ വെറും രണ്ടാഴ്ച കൊണ്ട് തന്നെ ഇംഗ്ലീഷ് ഭാഷയുടെ ബേസിക്സ് സമ്പൂർണമായി മനസ്സിലാക്കിയെടുക്കാൻ സാധിക്കുന്നതാണ്.
പഠിച്ച കാര്യങ്ങൾ സ്വയം വിലയിരുത്തുവാനും, പരിശീലിക്കാനുമായി ദിവസേന വർക്ക് ഷീറ്റുകളും, നോട്ടുകളും നിങ്ങൾക്ക് കൈമാറുന്നതാണ്. ഏതെങ്കിലും കാരണവശാൽ ഒരു ദിവസത്തെ ക്ലാസ്സ് താങ്കൾക്കു കേൾക്കാൻ പറ്റിയില്ലെങ്കിലോ, അല്ലെങ്കിൽ ഒരിക്കൽ കൂടി കേൾക്കണം എന്ന് തോന്നിയാലോ വിഷമിക്കേണ്ട കാര്യമില്ല. എല്ലാ ദിവസത്തെയും റെക്കോർഡ് ചെയ്തു നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും കാണുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഏതൊരു ഭാഷയും അനായാസമായി സംസാരിക്കുവാനുള്ള എളുപ്പവഴി അതേ ഭാഷയിൽ പ്രഗൽഭരായ മറ്റുള്ളവരുമായി സംസാരിച്ചുകൊണ്ട് തന്നെ പഠിക്കുക എന്നുള്ളതാണ്. ഇതേകാര്യം മനസ്സിലാക്കിക്കൊണ്ടാണ് നമ്മുടെ കോഴ്സിൻ്റേ രണ്ടാംഘട്ടമായ പേഴ്സണൽ ട്രെയിനിങ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രണ്ടുമാസം നീളുന്ന ഈ പരിശീലന ഘട്ടത്തിൽ എൻ്റെ ക്ലാസ്സുകൾക്ക് പുറമെ, ദിവസേന രണ്ടു മണിക്കൂർ വീതം നിങ്ങൾക്കു മാത്രമായി നിയോഗിക്കപ്പെട്ടിരിക്കുന്ന പേഴ്സണൽ ട്രെയിനറുമായി ചാറ്റ് ചെയ്തോ, വോയിസ് നോട്ടുകൾ അയച്ചോ ഭാഷാ സംബന്ധമായ നിങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുവാനും, ആശയവിനിമയം വഴി ഭാഷ മെച്ചപ്പെടുത്തുവാനും അവസരമൊരുക്കിയിരിക്കുന്നു. പുരുഷന്മാർക്കും, സ്ത്രീകൾക്കും വെവ്വേറെ ഗ്രൂപ്പുകൾ ആയതിനാലും, സ്ത്രീകൾക്ക് സ്ത്രീകളായ ട്രെയിനർ തന്നെ ക്ലാസ്സുകൾ എടുക്കുന്നതിനാലും, നമ്മുടെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ യാതൊരു തരത്തിലും നിങ്ങളുടെ സ്വകാര്യതയെ ബാധിക്കുകയില്ല എന്ന് ഞങ്ങൾക്ക് 100% ഉറപ്പ് തരാൻ സാധിക്കുന്നു. മാത്രമല്ല, നിങ്ങളുടെ ഗ്രൂപ്പുകളിലെ മറ്റു പഠിതാക്കളുമായി ചാറ്റ് ചെയ്തു നിങ്ങളുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്തുവാനുള്ള സാഹചര്യവും നിങ്ങൾക്കു മുന്നിൽ ഞങ്ങൾ ഒരുക്കിയിരിക്കുന്നു. കോഴ്സിനെ രണ്ടാംഘട്ടം പൂർണമാകുന്നതോട് കൂടി vocabulary, വാക്യങ്ങൾ രൂപീകരിക്കുവാൻ ഉള്ള കഴിവ്, എന്നിവയ്ക്കുപുറമേ ഇംഗ്ലീഷ് ഭാഷ സംസാരിക്കുവാനുള്ള ആത്മവിശ്വാസം കൂടെ നിങ്ങൾ സ്വായത്തമാക്കുന്നു.
ശേഷിക്കുന്ന രണ്ടു മാസക്കാലയളവിൽ നിങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ട്രെയിനറുടെ നേതൃത്വത്തിൽ ആനുകാലിക വിഷയങ്ങളിലുള്ള ചർച്ചകൾ നടത്തപ്പെടുന്നു. ഇവയിൽ കൃത്യവും ഫലപ്രദവുമായി പങ്കെടുക്കുക വഴി നാലര മാസം കൊണ്ടു നിങ്ങളുടെ ഭാഷാപ്രാവീണ്യത്തിൽ പ്രകടമായ മാറ്റം നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. ഈ ഗ്രൂപ്പുകൾ കോഴ്സ് കാലാവധിയായ നാലര മാസത്തിനുശേഷം തുടർന്നുവരുന്ന ആറുമാസത്തോളം ട്രെയിനറുടെ അഭാവത്തിൽ പോലും ചർച്ചകൾ നടത്തിയും സംസാരിച്ചും നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുവാൻ വേണ്ടി നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.
ഇത്തരത്തിൽ, ഒരുപാട് നാളത്തെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ തയ്യാറാക്കിയിരിക്കുന്ന ഈ കോഴ്സ് വഴി ഇംഗ്ലീഷ് ഭാഷ അറിയാത്ത ഒരാൾക്ക് പോലും നാലര മാസം കൊണ്ട് ആത്മവിശ്വാസത്തോടുകൂടി ഇംഗ്ലീഷ് സംസാരിക്കുവാൻ കഴിയും. ഇക്കാലയളവിൽ പഠിച്ചിറങ്ങിയ രണ്ടായിരത്തിൽപരം പുഞ്ചിരിക്കുന്ന മുഖങ്ങളും, നന്ദിയും സ്നേഹവും പ്രകടമാകുന്ന അവരുടെ വാക്കുകളും അതിനു തെളിവാണ്.
നിങ്ങളുടെ ജീവിതവും മാറ്റിമറിക്കുവാൻ താല്പര്യമുണ്ടെങ്കിൽ ഇന്ന് തന്നെ താഴെ കാണുന്ന നമ്പറിലേക്ക് വിളിക്കു.
0 Comments